ഹെറിഫോഡ് : ഹെറിഫോഡ് സെന്റ് ബഹനാന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ മൂന്നാമത് ദേവാലയപ്രതിഷ്ഠ പെരുന്നാളും, ഒരുക്ക ധ്യാനവും, സഹദായുടെ ഓര്‍മ്മയും
Jan 7, 2026, 19:14 IST
ഹെറിഫോഡിന്റെ കാവല്‍ പിതാവും, പരിശുദ്ധ സഭയുടെ മാധ്യസ്ഥനുമായ മാര്‍ ബഹനാന്‍ സഹദായുടെ നാമത്തില്‍ 2023ല്‍ സ്ഥാപിതമായ ദേവാലയത്തിലെ പെരുന്നാള്‍ വിപുലമായ ആത്മീയ പരിപാടികളോടെ വന്ദ്യ വര്‍ഗീസ് മാത്യു, വന്ദ്യ മാത്യൂസ് കുര്യാ ക്കോസ് എന്നീ വൈദീകരുടെ കാര്‍മികത്വത്തില്‍ കൊണ്ടാടും. നേര്‍ച്ച കാഴ്ച്ചകളോടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാദര്‍ രെഞ്ചു സ്‌കറിയ ,ഇടവക ട്രസ്റ്റി ജെയ്‌സണ്‍ ആറ്റുവാ, സെക്രട്ടറി സിജോ ജോയ്, പെരുന്നാള്‍ കണ്‍വീനര്‍ ജേക്കബ് തരകന്‍ എന്നിവര്‍ അറിയിച്ചു.