ആരോപണങ്ങള്‍ അന്വേഷിക്കില്ലെന്ന് പറയുന്ന തെര.കമ്മീഷന്റെ നിലപാട് ശരിയല്ല, കമ്മീഷന്‍ സ്വതന്ത്രമായിരിക്കണം നിഷ്പക്ഷമായിരിക്കണം’; മന്ത്രി പി രാജീവ്

 
p rajiv

ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അന്വേഷണമില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിയല്ലെന്ന് മന്ത്രി പി രാജീവ്.

കമ്മീഷന്‍ സ്വതന്ത്രവും നിഷ്പക്ഷവും ആയിരിക്കണമെന്നും പി രാജീവ് പറഞ്ഞു. അതേസമയം ആക്ഷേപങ്ങള്‍ സുപ്രീംകോടതി പരിശോധിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം ഉയര്‍ത്തിയ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങളില്‍ അന്വേഷണമുണ്ടാകില്ലെന്ന് വാര്‍ത്താ സമ്മേളനം നടത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. വോട്ടര്‍ പട്ടിക ക്രമക്കേട് അടിസ്ഥാനരഹിതമാണെന്നും പ്രതിപക്ഷത്തിന് യാതൊരു തെളിവും നല്‍കാനായില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞത്.

വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെയാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രചരിപ്പിച്ചത്.

വോട്ടുകൊള്ള ആരോപണം ഭരണഘടനയ്ക്ക് അപമാനമാണ്. രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ വോട്ടര്‍മാരുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ബാധ്യത കമ്മീഷനുണ്ട്. അത് നിറവേറ്റപ്പെടണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും പ്രതികരിച്ചു.

ജനവികാരത്തിന് അനുസരിച്ച് തെരഞ്ഞെടുപ്പിലെ വോട്ടിങ്ങും ഫലപ്രഖ്യാപനവും വരുന്ന നിലയിലേക്കു വഴി ഒരുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മന്ത്രി പറഞ്ഞു.

Tags

Share this story

From Around the Web