കത്തോലിക്ക - ഓർത്തഡോക്‌സ് സഭകളുടെ ദൈവശാസ്ത്ര കമ്മീഷൻ യോഗം ചേർന്നു
കോട്ടയം: കത്തോലിക്കസഭയും മലങ്കര ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള ചർച്ചകൾക്ക് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ യോഗം ചേർന്നു.
ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വത്തിക്കാൻ പ്രതിനിധി ഫാ. ഹയസിന്ത് ഡെസ്റ്റിവിലെ, ആര്‍ച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, റവ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ എന്നിവർ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു.
മലങ്കര ഓർത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, റവ. ഡോ. ജോസ് ജോൺ, റവ. ഡോ. മാത്യു വർഗീസ്, റവ. ഡോ. കോശി വൈദ്യൻ എന്നിവർ പങ്കെടുത്തു. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായും അംഗങ്ങൾ കൂടിക്കാഴ്‌ച നടത്തി.
നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാം വാർഷിക ഭാഗമായി വിശ്വാസപ്രമാണത്തിൻ്റെ ദൈവശാസ്ത്രപരമായ തലങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌തു. കാലംചെയ്‌ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് യോഗം ആദരാഞ്ജലികളർപ്പിച്ചു. ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു.