ഐന്‍സീഡലിലെ സീറോ മലബാര്‍ മഹാതീര്‍ത്ഥാടനം സമാപിച്ചു

 
Ier

സൂറിച്ച്: സ്വിറ്റ്‌സര്‍ലാന്‍ഡിലെ വിഖ്യാത മറിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഐന്‍സീഡല്‍ ബെനഡിക്ടിന്‍ ആശ്രമത്തില്‍ നടന്ന ഈ വര്‍ഷത്തെ സീറോ മലബാര്‍ സമൂഹത്തിന്റെ വാര്‍ഷിക മഹാതീര്‍ ത്ഥാടനം  സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ വിശ്വാസികളുടെ സാന്നിധ്യം കൊണ്ട് ഈ മഹാസംഗമം വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഉജ്ജ്വല സാക്ഷ്യമായി മാറി.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സഹകാര്‍മികനായിരുന്നു.

ഓരോ പ്രവാസിയും മിഷനറിയാണെന്ന് വിശുദ്ധ കുര്‍ബാന മധ്യേയുള്ള വചന സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. കത്തോലിക്കാ വിശ്വാസവും കുടുംബമൂല്യങ്ങളും വിദേശമണ്ണിലും കാത്തുസൂക്ഷിക്കണമെന്ന് ആര്‍ച്ചുബിഷപ് ഉദ്‌ബോധി പ്പിച്ചു.

തുടര്‍ന്ന് നടന്ന ആഘോഷങ്ങളിലും വത്തിക്കാനിലെ ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്റ്ററിയുടെ മുന്‍ പ്രിഫെക്ടും സ്വിറ്റ്‌സര്‍ലാ ന്‍ഡിലെ കര്‍ദിനാളുമായ കുര്‍ട്ട് കോഖ്, സ്വിസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ  നാഷണല്‍ ഡയറക്ടര്‍ ഇസബെല്‍ വാസ്‌ക്വസ,് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ വൈദികനായ ഫാ. താരാസ് ഓവ്‌സിയാനിക്  എന്നിവര്‍ വിശിഷ്ടാതിഥികളായിയിരുന്നു.

യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ കോ-ഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ക്ലെമന്റ് ചിറയത്ത് പടത്തിപ്പറമ്പില്‍, യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, സ്വിറ്റ്‌സര്‍ലാന്‍ഡിലെ വിവിധ പ്രവിശ്യകളില്‍ സേവനമനുഷ്ഠിക്കുന്ന സിസ്റ്റേഴ്‌സ് തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു.

ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ ക്ലോസ്റ്റര്‍ ഐന്‍സീഡലനില്‍ വെച്ച് സംഘടിപ്പിക്കുന്ന സീറോ മലബാര്‍ ‘യൂത്ത് അവേക്കനിംഗ്’ പ്രോഗ്രാമിന്റെ ഔദ്യോഗിക ഫ്‌ലയര്‍ പ്രകാശനവും  നിര്‍വ്വഹിക്ക പ്പെട്ടു. യുവജന കോണ്‍ഫ്രന്‍സിലേക്കുള്ള രജിസ് ട്രേഷനും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web