ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍'ആദ്യ ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍' ജനുവരി മൂന്നിന്
റെയിന്‍ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ വെച്ച് മാസം തോറും സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍' ജനുവരി മൂന്നിന് ഉണ്ടായിരിക്കുന്നതാണ്.
ലണ്ടനിലെ റെയിന്‍ഹാം ഔര്‍ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവും ലണ്ടനില്‍ അജപാലന ശുശ്രൂഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നല്‍കും.
ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പഴ്‌സനും കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച്., വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്വല്‍ ഷെയറിങ്ങിന് നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കല്‍ ശുശ്രൂഷകളില്‍ പങ്ക് ചേരും.
ജനുവരി മൂന്നിന് ശനിയാഴ്ച രാവിലെ 9.30 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ വിശുദ്ധബലി, തിരുവചന ശുശ്രൂഷ, തുടര്‍ന്ന് ആരാധനയ്ക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം നാല് മണിയോടെ സമാപിക്കും.
ഇംഗ്ലിഷിലുള്ള ശുശ്രൂഷകളും ലഭ്യമാണ്. ലണ്ടനില്‍ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ തിരുക്കര്‍മങ്ങളിലും ശുശ്രുഷകളിലും പങ്കുചേര്‍ന്ന് ആത്മീയ നവീകരണവും, സൗഖ്യവും, ശാന്തിയും, കൃപകളും, വിടുതലും മാതൃ മധ്യസ്ഥതയില്‍ പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് തയ്യില്‍: 07848 808550, മാത്തച്ചന്‍ വിളങ്ങാടന്‍: 07915 602258