ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം ബര്‍മിംഗ്ഹാമില്‍ നടത്തി

 
TYYR


ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം ബര്‍മിംഗ്ഹാമില്‍ വച്ച്‌നടന്നു. രൂപതയുടെ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം രാവിലെ ഫാ ജെബിന്‍ പതിപറമ്പില്‍ എംസിബിഎസ് നടത്തിയ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പോടെ ആണ് ആരംഭിച്ചത്.

തുടര്‍ന്ന് നടന്ന ഖത്വാ പ്രാര്‍ഥനക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് തലശ്ശേരി മുന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം,മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ,രൂപതയുടെ വിവിധ ഇടവക മിഷനുകളില്‍ നിന്നെത്തിയ വൈദികര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

തുടര്‍ന്ന് നടന്ന ഉത്ഘാടന സമ്മേളനം മാര്‍ ജോര്‍ജ് വലിയമറ്റം ഉത്ഘാടനം ചെയ്തു.


സഭയുടെ അടിസ്ഥാനം കുടുംബം ആണെന്നും,കുടുംബം എന്നാല്‍ ത്രിത്വത്തിന്റെ പ്രതീകമാണെന്നും അതിനാല്‍ തന്നെ കുടുംബങ്ങള്‍ ത്രിത്വത്തിന്റെ ഇരിപ്പിടമാകണം എന്നും മാര്‍ ജോര്‍ജ് വലിയമറ്റം വിശുദ്ധ കുര്‍ബാന മദ്ധ്യേ ഉള്ള വചന സന്ദേശത്തില്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .

സ്നേഹമായ ദൈവത്തിന്റെ കൂട്ടായ്മയിലേക്ക് വരുക എന്നതാണ് ഓരോ കുടുംബങ്ങളുടെയും ദൗത്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിശുദ്ധ കുര്‍ബാനക്ക് ശേഷം ്കാഞ്ഞിരപ്പള്ളി രൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും രൂപത റിസോഴ്സ് പേഴ്സണും,പ്രശസ്ത വാഗ്മിയുമായ ജോര്‍ജ് കുട്ടി ആഗസ്തി ക്ലാസ് നയിച്ചു.

കുടുംബ കൂട്ടായ്മയുടെ പ്രാധാന്യത്തെ സംബന്ധിച്ചും,പ്രവര്‍ത്തന രീതികളെ സംബന്ധിച്ചും, സഭ കുടുംബ കൂട്ടായ്മക്ക് നല്‍കുന്ന പ്രാധാന്യത്തെ സംബന്ധിച്ചും, ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം നടത്തിയ ക്ലാസ് ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവുമായി പ്രതിനിധികള്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചോദ്യോത്തര പരിപാടിയും നടന്നു.തുടര്‍ന്ന് പന്ത്രണ്ട് റീജിയനുകളായി തിരിഞ്ഞു നടത്തിയ ചര്‍ച്ചയും തുടര്‍ന്ന് നടന്ന റിപ്പോര്‍ട്ട് അവതരണവും, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ ആശിര്‍ വാദത്തോടും കൂടിയാണ് പരിപാടികള്‍ അവസാനിച്ചത്.

കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ ജിബിന്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ സെക്രട്ടറി ജെയിനി ചാക്കോച്ചന്‍. ട്രെഷറര്‍ ജിനു പോള്‍ ,വൈസ് പ്രസിഡന്റ് ഷീബ ബാബു,ജോയിന്റ് സെക്രെട്ടറി സീന തോമസ്, റീജിയണല്‍ പ്രസിഡന്റുമാര്‍ മറ്റ് ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

Tags

Share this story

From Around the Web