സിറോ മലബാര്‍ സഭയ്ക്ക് ഗള്‍ഫില്‍ ഉടന്‍ രൂപതകള്‍. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും വത്തിക്കാനില്‍ നിന്നുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍

കൊച്ചി: സിറോ മലബാര്‍ സഭക്ക് ഗള്‍ഫില്‍ ഉടന്‍ രൂപതകള്‍ വരുമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് റാഫേല്‍ തട്ടില്‍. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും വത്തിക്കാനില്‍ നിന്നുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു.
കേരളത്തില്‍ സഭ താഴേക്ക് പോകുന്നുവെന്നും ആള്‍ബലത്തില്‍ കുറവ് വരുന്നുവെന്നും പറഞ്ഞ ആര്‍ച്ച് ബിഷപ്പ് കൂടുതല്‍ കുട്ടികള്‍ക്കായി വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും, ഭൂമിയിലെ മണല്‍ തരികള്‍ പോലേയും മക്കളെ തരുമെന്ന് പറഞ്ഞ ദൈവത്തെ വിശ്വാസികള്‍ ഓര്‍ക്കണം. ആള്‍ബലം കൂട്ടിയേ തീരു, അംഗബലം ഇല്ലാത്ത സഭക്ക് നിലനില്‍ക്കാന്‍ ആവില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.