മോദി, അമിത് ഷാ, മോഹന്‍ ഭഗവത് ത്രയത്തിന്റെ വര്‍ഗീയ വിഭജനത്തിന് ഏറ്റ പ്രഹരമാണ് സുപ്രീംകോടതി വിധി. ഇടക്കാല വിധിയിലൂടെ തടയേണ്ട ഭേദഗതി ഉണ്ടെന്ന് സുപ്രീം കോടതിക്കും ബോധ്യമായെന്ന് എം എ ബേബി

 
Baby

ന്യൂഡല്‍ഹി:വഖഫ് നിയമ ഭേദഗതിയില്‍ സുപ്രീംകോടതി ഭാഗികമായി സ്റ്റേ പുറപ്പെടുവിപ്പിച്ചതില്‍ പ്രതികരണവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി. 

മോദി, അമിത് ഷാ, മോഹന്‍ ഭഗവത് ത്രയത്തിന്റെ വര്‍ഗീയ വിഭജനത്തിന് ഏറ്റ പ്രഹരമാണ് സുപ്രീംകോടതി വിധി എന്ന അദ്ദേഹം പറഞ്ഞു.

സിപിഐ എമ്മിന്റെയും പ്രതിപക്ഷത്തിന്റെയും വിമര്‍ശനത്തെ ശരിവെക്കുന്നതാണ് കോടതി ഉത്തരവ്. വര്‍ഗീയ നേട്ടത്തിനു വേണ്ടിയാണ് കേന്ദ്രം വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നത്. 

ഇടക്കാല വിധിയിലൂടെ തടയേണ്ട ഭേദഗതി ഉണ്ടെന്ന് സുപ്രീം കോടതിക്കും ബോധ്യമായി എന്നും കൂടുതല്‍ ഭേദഗതികളില്‍ സ്റ്റേ ഉണ്ടാകുമെന്നാണ് പ്രതീക്ഷഎന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.

വഖഫ് നല്‍കണമെങ്കില്‍ അഞ്ചുവര്‍ഷം മുസ്ലിമായിരിക്കണം എന്ന വ്യവസ്ഥയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. 

മതവിശ്വാസിയാണോ എന്ന് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വകുപ്പ് ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുമെന്നാണ് സുപ്രീംകോടതി നിരീക്ഷണം. 

സ്വത്തു തര്‍ക്കത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള ജില്ലാ കളക്ടറുടെ അധികാരത്തിനും സുപ്രീം കോടതി സ്റ്റേ നല്‍കി. പൗരന്മാരുടെ അവകാശത്തില്‍ കളക്ടര്‍മാര്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ ആവില്ലെന്ന നിരീക്ഷണത്തിലാണ് ഉത്തരവ്.

Tags

Share this story

From Around the Web