പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രഫസർ നിയമനത്തിനെതിരായ യുജിസി ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ കണ്ണൂർ സർവകലാശാല അഭിഭാഷകനെ മാറ്റി.  അഡ്വ. പി.എസ്. സുൽഫീക്കറിനെ നിയമിച്ചു

 
priya varshese

ന്യൂ​ഡ​ൽ​ഹി: സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന്റെ ഭാ​ര്യ പ്രി​യാ വ​ർ​ഗീ​സി​ന്റെ ഭാ​വി തു​ലാ​സി​ലാ​യേ​ക്കാ​വു​ന്ന നീ​ക്ക​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി.​പി.​എം സ​ഹ​യാ​ത്രി​ക​നാ​യ അ​ഡ്വ. കെ.​ആ​ർ സു​ഭാ​ഷ് ച​ന്ദ്ര​നെ മാ​റ്റി പ​ക​രം കോ​ൺ​ഗ്ര​സ് നോ​മി​നി​യാ​യ സ്റ്റാ​ൻ​ഡി​ങ് കോ​ൺ​സ​ൽ അ​ഡ്വ. പി.​എ​സ്. സ​ു​ൽ​ഫീ​ക്ക​റി​നെ നി​യ​മി​ച്ചു.

പ്രി​യാ വ​ർ​ഗീ​സി​ന്റെ നി​യ​മ​ന​ത്തി​നെ​തി​രെ യു.​ജി.​സി സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ​യാ​ണ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ക്കം. ഇ​തോ​ടെ പ്രി​യ വ​ർ​ഗീ​സി​​ന്റെ നി​യ​മ​നം ശ​രി​വെ​ച്ച ​കേ​ര​ള ഹൈ​കോ​ട​തി വി​ധി ത​ങ്ങ​ളു​ടെ ച​ട്ട​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്ന യു.​ജി.​സി നി​ല​പാ​ടി​നെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പി​ന്തു​ണ​ക്കും.

നേ​ര​ത്തെ പ്രി​യ വ​ർ​ഗീ​സി​ന് അ​നു​കൂ​ല​മാ​യി​രു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റും സ​ർ​വ​ക​ലാ​ശാ​ല​യും യു.​ജി.​സി​ക്കൊ​പ്പം ചേ​രു​ന്ന​തോ​ടെ അ​പ്പീ​ലി​ൽ എ​തി​ർ​ക​ക്ഷി​യാ​യി അ​വ​ർ മാ​ത്ര​മാ​യി മാ​റു​ക​യും ചെ​യ്യും.

അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് പ്രി​യ വ​ർ​ഗീ​സി​ന്റെ നി​യ​മ​നം നി​യ​മ​പ​ര​മാ​യി​രു​ന്നു​വെ​ന്ന് നേ​ര​ത്തെ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച സ​ർ​വ​ക​ലാ​​ശാ​ല സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ മാ​റി​യ​തോ​ടെ നേ​ർ​വി​പ​രീ​ത​മാ​യി പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കും.

 അ​ഭി​ഭാ​ഷ​ക​നെ മാ​റ്റി​യ വി​വ​രം സ്റ്റാ​ൻ​ഡി​ങ് കോ​ൺ​​സ​ൽ അ​ഡ്വ. പി.​എ​സ്. സ​ു​ൽ​ഫീ​ക്ക​ർ ഇ​ന്ന് സു​പ്രീം കോ​ട​തി​​യെ അ​റി​യി​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യു​​ടെ വ​ക്കാ​ല​ത്ത് നാ​മ ന​ൽ​കു​ന്ന​തി​ന് സ​മ​യം തേ​ടു​ക​യും ചെ​യ്യും.

പ്രിയാ വർഗീസിന്റെ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ.ആർ. സുഭാഷ്ചന്ദ്രൻ ആണ് കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി ഹാജരായിരുന്നത്.

എസ്എഫ്ഐയിൽ കെ.കെ. രാഗേഷും സുഭാഷും ഒരേ കാലയളവിൽ പ്രവർത്തിച്ചവരാണ്. നിലവിൽ സിപിഎമ്മിന്റെ അഭിഭാഷക സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ്.

അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം നിയമപരമായിരുന്നുവെന്ന് വ്യക്തമാക്കി സർവകലാശാല സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. പ്രിയയ്ക്ക് നിയമനത്തിനുള്ള യോഗ്യതയുണ്ടെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.

Tags

Share this story

From Around the Web