ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു; മരണകാരണം തേടി പൊലീസ്
 

 
AVANIKA


 
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. പതിനാലുകാരി അവനിക, പതിനേഴുകാരന്‍ പാര്‍ഥിബ് എന്നിവരാണ് മരിച്ചത്. അവനിക തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 


അത്തോളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച് എസ് സി വിദ്യാര്‍ഥിയാണ് പാര്‍ഥിബ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. ജീവനൊടുക്കാന്‍ കാരണമെന്തെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുടുംബമോ സുഹൃത്തുക്കളോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പറയാന്‍ തയാറായിട്ടില്ല. 

Tags

Share this story

From Around the Web