ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മുട്ടുചിറ സെന്‍റ് ആഗ്നസ് ഹൈസ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. കോട്ടയം ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
Nov 9, 2026, 13:18 IST
കടുത്തുരുത്തി: ന്യുമോണിയ ബാധിച്ചു കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കാട്ടാമ്പാക്ക് ഉമ്മാംകുഴി പ്രജിത് ജോണ്‍സന്റെ മകള്‍ സൈറ പ്രജിത് (11) ആണ് മരിച്ചത്.
മുട്ടുചിറ സെന്‍റ് ആഗ്നസ് ഹൈസ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇന്ന് രാവിലെ പത്തിന് ഭവനത്തിലും തുടര്‍ന്ന് സെന്റ് ആഗ്നസ് ഹൈസ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌ക്കാരം 11.30 ന് പറമ്പ്രം സിഎസ്‌ഐ പള്ളി സിമിത്തേരിയില്‍. മാതാവ് ബോനാ ബോസ്. റയാന്‍ പ്രജിത്ത് ഏകസഹോദരനാണ്.