ഡെങ്കിപനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. മരിച്ചത് കങ്ങഴ പി.ജിഎം. കോളജ് മൂന്നാം വർഷ വിദ്യാർഥി. പനി കൂടിയതോടെ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

 
DENGUE

കറുകച്ചാൽ :   ഡെങ്കിപനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. കറ്റുവെട്ടി കുന്നുംപുറത്ത് പ്രമണ്യ ലതീഷ് (19  ) ആണ്  മരിച്ചത്. കങ്ങഴ പി.ജിഎം കോളജ് ബിസിഎ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. 

പനി കൂടിയതോടെ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെ മരിച്ചു. സംസ്‌കാരം പിന്നീട്.

പിതാവ് ലതീഷ് കുമാർ (ഉണ്ണി) (ഇലട്രിസിറ്റിബോർഡ് ടെമ്പറി വർക്ക്),മാതാവ് ശ്രുതിലക്ഷ്മി. സഹോദരി: പ്രഹണ്യ ( കറുകച്ചാൽ എൻ എസ് .എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി).

Tags

Share this story

From Around the Web