സ്ട്രക്ച്ചര്‍ ബെല്‍റ്റും ഡോറിന്റെ ലോക്കും ഇട്ടില്ല. ആംബുലന്‍സില്‍ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു. സംഭവം ഫോര്‍ട്ട് കൊച്ചിയില്‍
Aug 15, 2026, 20:30 IST
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ആംബുലന്‍സില്‍ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു. എട്ടാം തീയതിയാണ് അപകടം നടന്നത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ നിലവില്‍ പുറത്ത് വന്നിട്ടുണ്ട്.
മട്ടാഞ്ചേരി കരിപ്പാലം സ്വദേശി പി.എ ഹനീഫയാണ് ആംബുലന്‍സില്‍ നിന്ന് വീണത്.
സ്ട്രക്ച്ചര്‍ ബെല്‍റ്റും, ഡോറിന്റെ ലോക്കും കൃത്യമായി ഇടാത്തതാണ് അപകട കാരണം എന്നാണ് വിവരം. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.