തൂഫാന്‍ കത്തുന്നു; ബ്രഹ്മപുരത്ത് ഏഴര കോടി രൂപയുടെ ലഹരി വസ്തുക്കള്‍ നശിപ്പിച്ചു കളഞ്ഞു
കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ഏഴര കോടി രൂപയുടെ ലഹരി വസ്തുക്കള്‍ നശിപ്പിച്ചു കളഞ്ഞു. കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകളാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ കത്തിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയ ലഹരി വസ്തുക്കളാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ കത്തിച്ചത്. 587 കിലോ കഞ്ചാവ്, രണ്ടര കിലോ എംഡിഎംഎ, നൈട്രസ്പാം ടാബ്ലറ്റ്, ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ് ഓയില്‍ എന്നിവ പട്ടികയില്‍ ഉള്‍പ്പെടുന്നു. FSL റിപ്പോര്‍ട്ട് അടക്കം ലഭ്യമായ കേസിലെ ലഹരിവസ്തുകളാണ് ഇവ. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ലഹരി വസ്തുക്കള്‍ കത്തിക്കുന്നത് വഴി ഉണ്ടാകുന്ന പരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തിരഞ്ഞെടുത്തത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പിടികൂടിയ വസ്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.