ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിച്ചതായി സംസ്ഥാനത്തിന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല’; മന്ത്രി വീണ ജോർജ്

 
VEENA

ആശ വർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഇൻസെന്റീവ് വർധിപ്പിച്ചതായി സംസ്ഥാനത്തിന് അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല എന്നും വീണാ ജോർജ് പറഞ്ഞു. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിച്ചു എന്ന് കേന്ദ്രമന്ത്രി പാർലമെൻറിൽ നടത്തിയ പ്രസ്താവനയുടെ പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.

സംസ്ഥാനവും കേന്ദ്രവും സംയുക്തമായാണ് ആശാവർക്കർമാർക്ക് ഇൻസെന്റീവ് നൽകുന്നത്. ഇതുവരെ ഇൻസെന്റീവ് വർധിപ്പിച്ചതായി കേന്ദ്രം അറിയിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഇൻസെന്റീവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് സംസ്ഥാനം നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെയും വർധിപ്പിച്ചിട്ടില്ല.


കേന്ദ്രസർക്കാർ ഇൻസെന്റീവ് വർധിപ്പിച്ചുവെന്നും മാർച്ച് മുതൽ വർധിപ്പിച്ച ഇൻസെന്റീവ് നൽകി എന്നായിരുന്നു പാർലമെൻറിൽ കേന്ദ്ര മന്ത്രി എം കെ പ്രേമചന്ദ്രൻ നൽകിയ മറുപടി പറഞ്ഞത്.

2007 മുതലാണ് കേരളത്തില്‍ ആശാ പദ്ധതി നടപ്പിലാക്കി വരുന്നത്. സാമൂഹിക ബോധവല്‍ക്കരണവും ആരോഗ്യാവബോധവും സൃഷ്ടിക്കുക, ഗര്‍ഭകാല ശുശ്രൂഷയും ടിടി,അയണ്‍, ഫോളിക് ആസിഡ് എന്നിവും ഗര്‍ഭിണികള്‍ക്ക് ലഭ്യമാക്കുക, ജനനീസുരക്ഷാ യോജനയുെട പ്രയോജനം ലഭ്യമാക്കുക, കുട്ടികളുടെ ജനന റജിസ്ട്രേഷന്‍, പ്രതിരോധ ചികില്‍സ തുടങ്ങിയവയില്‍ സഹായിക്കുക എന്നിയാണ് ആശമാരുടെ ചുമതലകള്‍.

Tags

Share this story

From Around the Web