സംസ്ഥാന സര്‍ക്കാര്‍ ഹിന്ദി പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഒരുങ്ങുന്നു
 

 
students

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഹിന്ദി പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഒരുങ്ങുന്നു. പുതുതായി തയ്യാറാക്കിയ മാര്‍ഗരേഖയിലാണ് ഹിന്ദി പഠനത്തിന് മുന്‍ഗണന നല്‍കുന്നത്. ഹിന്ദിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് വര്‍ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് നിലവില്‍ അഞ്ചാം ക്ലാസിലാണ് ഹിന്ദി പഠനം തുടങ്ങുന്നത്. എന്നാല്‍ ഇത് ഒന്നാം ക്ലാസിലേക്ക് നീട്ടാനുള്ള ആലോചനയാണ് നടക്കുന്നത്. ഹിന്ദി വായിക്കാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികള്‍ക്കുണ്ടാക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ ഹിന്ദി സിനിമകള്‍ കാണുന്നതിനും കുട്ടികള്‍ക്ക് അവസരമൊരുക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags

Share this story

From Around the Web