മലമ്പുഴ ഡാമില്‍ നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിനാല്‍ വ്യാഴാഴ്ച സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. കല്‍പ്പാത്തി പുഴയുടെയും ഭാരത പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

 
IDUKKI DAM



മലമ്പുഴ: മലമ്പുഴ ഡാമില്‍ ജൂണ്‍ 1 മുതല്‍ 30 വരെ റൂള്‍ കര്‍വ് പ്രകാരം നിലനിര്‍ത്തേണ്ട ജലനിരപ്പ് 110.49 മീറ്റര്‍ ആണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് 110.60 മീറ്റര്‍.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഡാമിലേക്കുള്ള നീരോഴുക്ക് വര്‍ദ്ധിക്കുന്നതിനാല്‍ റൂള്‍ കര്‍വില്‍ ജലനിരപ്പ് നിര്‍ത്തുന്നതിനായി മലമ്പുഴ ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ നാളെ തുറക്കാന്‍ സാധ്യത ഉണ്ട്.

അതിനാല്‍ കല്‍പ്പാത്തി പുഴയുടെയും ഭാരതപുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Tags

Share this story

From Around the Web