ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ചില പ്രത്യേക ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി.തീരുമാനം സര്‍വീസ് നടത്തുന്നതിലെ സാങ്കേതിക പ്രയാസങ്ങള്‍
തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ചില പ്രത്യേക ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി. സര്‍വീസ് നടത്തുന്നതിലെ സാങ്കേതിക പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനം.
ഓഗസ്റ്റ് 3 ലെ എസ്എംവിടി ബെംഗളൂരു തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06523), ഓഗസ്റ്റ് 4 ലെ തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബെംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (06524), ഓഗസ്റ്റ് 5 ലെ എസ്എംവിടി ബെംഗളൂരുരു തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06547), ഓഗസ്റ്റ് 6 ലെ തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബെംഗളൂരുരു വീക്കിലി സ്‌പെഷ്യല്‍ (06548), ജൂലൈ 31 ലെ എസ്എംവിടി ബെംഗളൂരുരു തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06555), ഓഗസ്റ്റ് 2 ലെ തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബെംഗളൂരുരു വീക്കിലി സ്‌പെഷ്യല്‍ (06556) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
കൂടാതെ, ഓഗസ്റ്റ് 1, 2, 3 തീയതികളിലെ മൈസൂരു തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (16315) പ്രതിദിന ട്രെയിന്‍ 105 മിനിറ്റ് വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.