എസ്ഐ 16 വയസുകാരൻ്റെ മുഖത്തടിച്ചതായി പരാതി.

 
2223

 

കൊച്ചി: എസ്‌ഐ 16 വയസുകാരന്‍റെ മുഖത്തടിച്ചതായി പരാതി. ഞാറക്കല്‍ എസ്‌ഐ അരുണിനെതിരെയാണ് പരാതി. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും റൂറല്‍ എസ്പിക്കുമാണ് പരാതി നല്‍കിയത്.

കുട്ടിയെ നിലവില്‍ ഞാറക്കല്‍ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ് സംഭവം. മാല മോഷണക്കേസ് ആരോപിച്ച് കുട്ടിയുടെ 60 വയസ് പ്രായമായ അമ്മൂമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അമ്മൂമ്മയ്‌ക്കൊപ്പമാണ് കുട്ടി സ്റ്റേഷനില്‍ എത്തിയത്. ചോദ്യം ചെയ്യവേ അമ്മൂമ്മയ്ക്ക് കേള്‍വിക്കുറവുണ്ടെന്ന് കുട്ടി പോലീസിനോട് പറയുകയായിരുന്നു. ഇതോടെയാണ് എസ്‌ഐ അടിച്ചത്.

കുട്ടിയെ കള്ളക്കേസില്‍ കുടുക്കുമെന്നും പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. ചോദിക്കാനെത്തിയ ബന്ധുക്കളോട് ദേഷ്യപ്പെടുകയും കുട്ടിയെ അടിച്ചിട്ടില്ലെന്നുമാണ് എസ്‌ഐ പറഞ്ഞത്.

 ഒരു വീട്ടമ്മ ഞാറക്കല്‍ പോലീസില്‍ മാല നഷ്ടപ്പെട്ടതായി പരാതി നല്‍കിയിരുന്നു.

അമ്മൂമ്മ എസ്ബിഐ ബാങ്കിലേക്ക് പോയി വരുന്ന വഴി റോഡില്‍ നിന്നും എന്തോ എടുക്കുന്നതായി കണ്ടുവെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് ഇവരെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.

Tags

Share this story

From Around the Web