മഴ ശക്തം, ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത.ഗതാഗതം ഭാഗികമായി തടസപ്പെട്ടു

 
THODUPUZHA



തൊടുപുഴ: ഇടുക്കിയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. 

കൂടുതല്‍ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തില്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി. 


ഒന്നര മീറ്റര്‍ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്തുക. തൊടുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, മൂവാറ്റുപുഴയിലും ജാഗ്രത നിര്‍ദേശം നല്‍കി. ഇവിടങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 

ഇലാഹിയ നഗര്‍,കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇന്നലെ വെള്ളം ഇറങ്ങിയതോടെ ശുചീകരിച്ച് താമസത്തിന് തയ്യാറെടുക്കുന്നതോടെയാണ് വീണ്ടും വെള്ളം കയറിയത്.

ഇടുക്കിയില്‍ ഇടവിട്ട് ശക്തമായ മഴയാണ് ലഭിക്കുന്നത്. ചെറുതോണി കട്ടപ്പന പാതയിലും വണ്ണപ്പുറം ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

 കല്ലാര്‍കുട്ടി, പാമ്പ്‌ല, കല്ലാര്‍, ഇരട്ടയാര്‍ തുടങ്ങിയ ഡാമുകളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്.

8 മണി അറിയിപ്പ്
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ (ഓറഞ്ച് അലര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. 

Tags

Share this story

From Around the Web