മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും, കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം നൽകും
 

 
mullapperiyar

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്നുവിടുമെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്. മന്ത്രി സി.ടി.ആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും.

14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്കായിട്ടാണ് ജലം ലഭ്യമാക്കുന്നത്. സാധാരണയായി ജൂൺ ഒന്നിനാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാറുള്ളതെങ്കിലും, ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് രണ്ട് മാസത്തിലധികം വൈകിയാണ് വെള്ളം തുറന്നുവിടുന്നത്. ടി.വി.കെ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനം കൂടിയാണിത്.

Tags

Share this story

From Around the Web