എസ്.എഫ്.ഐയ്ക്കും പ്രതീക്ഷ യു.ഡി.എഫ്. സര്‍ക്കാരില്‍. 102 അവകാശങ്ങള്‍ അടങ്ങിയ അവകാശ പത്രിക മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി എസ്.എഫ്.ഐ ഭാരവാഹികള്‍
കോട്ടയം: എസ്.എഫ്.ഐയ്ക്കും പ്രതീക്ഷ യു.ഡി.എഫ്. സര്‍ക്കാരില്‍. 102 അവകാശങ്ങള്‍ അടങ്ങിയ അവകാശ പത്രിക മുഖ്യമന്ത്രി വി.ഡി. സതീശന് എസ്.എഫ്.ഐ ഭാരവാഹികള്‍ നല്‍കി. വിദ്യാര്‍ഥികളുടെ വിവിധ ആവശ്യങ്ങളാണ് എസ്.എഫ്.ഐ മുഖ്യമന്ത്രിക്കു മുന്നില്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞ 10 വര്‍ഷം എല്‍.ഡി.എഫ് ഭരിച്ചിരുന്നപ്പോള്‍ 102 അവകാശത്തിന്റെ പത്രികയുമായി പിണറായി വിജയനെ ഇതുപോലെ കാണാന്‍ പോലുമുള്ള അനുമതി പോലും കിട്ടിയിരുന്നില്ലല്ലോ, എന്ന ചോദ്യമാണു സോഷ്യല്‍ മീഡിയ ഇപ്പോൾ ഉയര്‍ത്തുന്നത്. ഇന്ന് ഇപ്പോള്‍ മുഖ്യമന്ത്രി സതീശനാണ്. ആര്‍ക്കു വേണമെങ്കിലും അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കാണാനും അര്‍ഹമായ ആവശ്യം നേടിയെടുക്കാനും സാധിക്കും. ഈ ആവശ്യങ്ങള്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് ഉണ്ടായത് ആവില്ല.
പിണറായി വിജയനോട് ഇതു പോലെ ആവശ്യപെടാന്‍ ഭയം ആയതു കൊണ്ടു മാറ്റിവെച്ച ആവശ്യങ്ങളും സതീശനോട് ധൈര്യമായ് ആവശ്യപെടാം. അതാണു രണ്ടു പേരും തമ്മിലുള്ള വിത്യാസമെന്നും സോഷ്യല്‍ മീഡിയയില്‍ കെ.എസ്.യു.- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമന്റുകള്‍ ഇടുന്നുണ്ട്.
ഇതോടൊപ്പം ബി.ജെ.പി പ്രവര്‍ത്തകരും എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പരിഹസരിച്ച് എത്തുന്നുണ്ട്.
കുറച്ചു നാളുകള്‍ക്കു മുന്‍പു ബിജെപി നേതാക്കള്‍ ഇതുപോലെ മുഖ്യമന്ത്രിയെ കണ്ടു നിവേദനം കൊടുത്തപ്പോള്‍ നിങ്ങള്‍ പറഞ്ഞതു കോണ്‍ഗ്രസ് ബി.ജെ.പി ഡീല്‍ എന്നായിരുന്നില്ലേ. ഇപ്പോള്‍ നിങ്ങള്‍ക്കു ഡീല്‍ ഒന്നും പറയാന്‍ ഇല്ലേ എന്നും ബി.ജെ.പി പ്രവര്‍ത്തകരും ചോദിക്കുന്നു.