അതിരൂപതയുടെയും മലബാറിന്റെയും  വളര്‍ച്ചയില്‍ സിസ്റ്റേഴ്‌സിന്റെ സേവനം വിസ്മരിക്കാ നാവില്ലെന്ന് തലശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി

 
Pamplani

തലശേരി: അതിരൂപതയുടെയും മലബാറിന്റെയും  വളര്‍ച്ചയില്‍ സിസ്റ്റേഴ്‌സിന്റെ സേവനം വിസ്മരിക്കാ നാവില്ലെന്ന് തലശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി.

സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതയില്‍ സേവനം ചെയ്യുന്ന വിവിധ സന്യാസ സമൂഹങ്ങളിലെ സിസ്റ്റേഴ്‌സിന്റെ  ഇരിട്ടി റീജിയന്റെ സമ്മേളനം ഇരിട്ടി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രോട്ടോ സിന്‍ചെല്ലുസ് മോണ്‍. ആന്റണി മുതുകുന്നേല്‍, ചാന്‍സലര്‍ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍, തിരുഹൃദയ സന്യാസിനീ സമൂഹം സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഡോ. സിസ്റ്റര്‍ ട്രീസാ പാലക്കല്‍, എംഎസ്എംഐ തലശേരി പ്രോവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ടെസിന്‍ ആന്‍ദ്രുസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. റോയ് കണ്ണന്‍ചിറ സിഎംഐ ക്ലാസ് നയിച്ചു

Tags

Share this story

From Around the Web