വിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷാരംഗത്തും സഭയുടെ സേവനങ്ങള്‍ പൊതുസമൂഹം എന്നും ഓര്‍മിക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

 
mar rafel


മുംബൈ: ക്രൈസ്തവ സമൂഹം ഭാരതത്തിനു ചെയ്ത സംഭാവനകള്‍ അതുല്യമാണന്നും വിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷാരംഗത്തും സഭയുടെ സേവനങ്ങള്‍ പൊതുസമൂഹം എന്നും ഓര്‍മിക്കുമെന്നും സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. 


ഇന്ന് നാട്ടില്‍നിന്നു കുടിയേറ്റങ്ങള്‍ വര്‍ധിച്ചു വരുമ്പോള്‍ ചെല്ലുന്ന പ്രദേശങ്ങളില്‍ ക്രിസ്തുവിന്റെ സ്‌നേഹം പകര്‍ന്നുനല്‍കാനും സഭയുടെ പാരമ്പര്യങ്ങള്‍ മുറുകെപ്പിടിക്കാനും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനും ഓരോ ക്രൈസ്തവനും ശ്രമിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 

പനവേല്‍ എആര്‍സിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.

പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷനായി. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ റാഫി മഞ്ഞളി, ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് അരുമച്ചാടത്ത്, ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ട്രഷറര്‍ ടോണി പുഞ്ചകുന്നേല്‍, മോണ്‍. സിറിയക് കുമ്പാട്ട്, അഡ്വ. ബിജു പറയനിലം, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ബെന്നി ആന്റണി, ഷെവ. ഡോ. കെ. എം. ഫ്രാന്‍സിസ്, രാജീവ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. 

ഡീന്‍ കുര്യാക്കോസ് എംപി, കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഗ്ലെന്‍ ഇസൂസ ടിക്ലോ, അനൂപ് ആന്റണി, ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ജോര്‍ജ് കള്ളിവയലില്‍, അഡ്വ. ബിജു പറയന്നിലം, ഡോള്‍ഫി ഡിസൂസ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. സമ്മേളനം ഇന്നു സമാപിക്കും.

Tags

Share this story

From Around the Web