കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്ന് കളിക്കാന്‍ പോയതാണ് കുട്ടി
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും. ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
കായലിന്റെ തീരത്ത് കുട്ടിയുടെ സൈക്കിളും ജഴ്സിയും കണ്ടെത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്ന് കളിക്കാന്‍ പോയതാണ് കുട്ടി.
കാണാതായതോടെ പിതാവ് നൗഷാദ് നടത്തിയ തിരച്ചിലിലാണ് കായല്‍ കരയില്‍ സൈക്കിള്‍ കണ്ടത്. ബിലാല്‍ കായലിനടുത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവിയിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
കുട്ടി കായലില്‍ കുളിക്കാന്‍ ഇറങ്ങിയോ എന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടന്നുവരികയാണ്.