യുദ്ധകാലടിസ്ഥാനത്തില്‍ കടല്‍ഭിത്തി നിര്‍മിക്കണം; കൊച്ചി-ആലപ്പുഴ ജില്ലകളിലെ വൈദികര്‍ ഉപവാസ സമരം നടത്തി
കൊച്ചി: ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളിലെ കടലാക്രമണത്തിനും അതേ തുടര്‍ന്നുള്ള കെടുതികള്‍ക്കും ദുരിതങ്ങള്‍ക്കും ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികര്‍ തോപ്പുംപടി ബിഒടി ജംഗ്ഷനില്‍ ഏകദിന ഉപവാസ സമരം നടത്തി. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ് സമരം ഉദ്ഘാടനം ചെയ്തു.
തീരസംരക്ഷണത്തിന് ഗൗരവതരമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി ആലപ്പുഴ രൂപതകളുടെ സംയുക്തനേത്യത്വത്തില്‍ രൂപം കൊണ്ടിട്ടുള്ള കെയര്‍ ചെല്ലാനം കൊച്ചിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം നടത്തിയത്. രാവിലെ തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നിന്ന് ആരംഭിച്ച വൈദികരുടെ റാലി കൃപാസനം ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപത സഹായമെതാന്‍ ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഉപവാസ ധര്‍ണയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പള്ളുരുത്തിയില്‍ നിന്നും തോപ്പുംപടി ജംഗ്ഷനില്‍ നിന്നും ഉപവാസവേദിയിലേക്ക് ബഹുജനറാലികള്‍ നടത്തി. റാലികള്‍ കെസിബിസി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജോ. തോമസ് എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്യും.
വൈകീട്ട് 4.30ന് ചേരുന്ന സമാപന സമ്മേളനം കോട്ടപ്പുറം മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഷെറി. ജെ. തോമസ്, ആലപ്പുഴ രൂപത വികാരി ജനറല്‍ ഡോ. ജോയ് പുത്തന്‍വീട്ടില്‍, കൊച്ചി രൂപത വികാര ജനറല്‍ മോണ്‍. ഷൈജു പര്യാത്തുശേരി എന്നിവര്‍ പ്രസംഗിക്കും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ സമരപ്രഖ്യാപനം നടത്തും സമരസമിതി ചെയര്‍മാന്‍ റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്, കണ്‍വീനര്‍ ഫാ ആന്റണി കുഴിവേലില്‍, കണ്ണമാലി ഫൊറോന വികാരി ഫാ. ജോപ്പന്‍ അണ്ടിസേരി, കണ്ടക്കടവ് ഫൊറോന വികാരി ഫാ. സോളമന്‍ താരങ്ങാട് എന്നിവര്‍ നേതൃത്യം നല്‍കും.