ക​ള്ള​ക്ക​ട​ൽ വരുന്നു, കടലാക്രമണവും; കേ​ര​ള തീ​ര​ത്ത് ജാഗ്രതാ നിർദേശം

 
kochi sea

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ തിങ്കളാഴ്ച രാത്രി 11.30 വരെ 0.4 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


അതേസമയം, കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച രാത്രി 8.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത്

ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും. ആ​യ​തി​നാ​ൽ തി​ര​മാ​ല ശ​ക്തി​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും

 പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ (ബോ​ട്ട്, വ​ള്ളം, മു​ത​ലാ​യ​വ) ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

Tags

Share this story

From Around the Web