കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച സംഘാത മുന്നേറ്റമാണ് കെഎല്‍സിഎ :ഡോ. ആന്റണി വാലുങ്കല്‍ 

 
DR ANTONY

കൊച്ചി: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച സംഘാത മുന്നേറ്റമാണ് കെഎല്‍സിഎ എന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അഭിപ്രായപ്പെട്ടു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 55 മത് സ്ഥാപക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരാപ്പുഴ അതിരൂപത മരട് മൂത്തേടം സെന്റ് മേരി മാഗ്ദലിന്‍ പള്ളിയില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് ആന്റണി വാലുങ്കല്‍ കെഎല്‍സിഎ പതാക ഉയര്‍ത്തി. വികാരി ഫാ.ഷൈജു തോപ്പില്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍,മരട് നഗരസഭ കൗണ്‍സിലര്‍ സുനീല സിബി, തൈക്കൂടം മേഖല പ്രസിഡന്റ് ഐ.എം ആന്റണി,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിബി ജോയ്, മൂത്തേടം യൂണിറ്റ് പ്രസിഡന്റ് ഡ്രൗസിയൂസ് കുണ്ടേപ്പറമ്പില്‍, സെക്രട്ടറി ശുഭ സുജു, ബിജോയ് വടക്കുംതല എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ കെഎല്‍സിഎയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും പൊതുയോഗങ്ങളും മധുരപലഹാരം വിതരണങ്ങളും സംഘടിപ്പിച്ചു.

1972 മാര്‍ച്ച് 26നാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രൂപീകരിക്കുന്നത്. ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ വിവിധ അവകാശ പോരാട്ടങ്ങള്‍ക്ക് കലാകാലങ്ങളായി നിരവധി സമര പരിപാടികളും പ്രചരണ പരിപാടികളും കെഎല്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ ഉന്നതനായ രൂപീകരണ സമിതിയായ കെആര്‍എല്‍സിസിയുടെ പൊതു അല്മായ സംഘടനയാണ് കെഎല്‍സിഎ.

Tags

Share this story

From Around the Web