ബുള്ളറ്റ് മുട്ട വില്‍പ്പന വ്യാപകം.ഗുണനിലവാരം കുറഞ്ഞ മുട്ടക ള്‍ വാഹനങ്ങളില്‍കൊണ്ടുവന്നുവില്‍പ്പന നടത്തുന്നത് വ്യാപകമാകുന്നു

 
bullet mutta



 കോട്ടയം: കോഴിമുട്ട വില എട്ടുരൂപായിക്ക് മുകളില്‍ എത്തിയതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ മുട്ടകള്‍ വാഹനങ്ങളില്‍കൊണ്ടുവന്നുവില്‍പ്പന നടത്തുന്നത് വ്യാപകമാകുന്നു.

 വന്‍കിട കോഴിഫാമുകളില്‍ കോഴികള്‍ ആദ്യമായി ഇടുന്ന മുട്ടകള്‍ വലിപ്പകുറവ് ഉള്ളവയായിരിക്കും. ഇവ വിപണിയില്‍ വില്‍പ്പന നടത്താന്‍ സാധിക്കില്ല ബുള്ളറ്റ് മുട്ടകള്‍ എന്നാണ് ഇതിന്റെ വിളിപ്പേര്. 

ഇവ മുപ്പതു മുട്ട നൂറ്റിഅറുപതുരൂപാ നിരക്കിലാണ് വഴിയോരങ്ങളില്‍ വില്‍പ്പന നടത്തുന്നത്.ഇവ പെട്ടന്ന് കേടാവുന്നവയാണ്. ഇതിനുപുറമേ വന്‍കിട മാളുകളിലെ കാലപ്പഴക്കം ചെന്ന മുട്ടകള്‍ സംഭരിച്ചുകൊണ്ടുവന്ന് കുറഞ്ഞവിലയ്ക്ക് വില്‍പ്പന നടത്തുന്നതും വ്യാപകമാണ്. 

വഴിയോരങ്ങളിലെ വാഹനങ്ങളില്‍കൊണ്ടുവന്നുള്ള മുട്ട വില്‍പ്പന കര്‍ശനമായി നിരോധി ക്കണമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമതി അംഗം എബി ഐപ്പ് ആവശ്യപ്പെട്ടു

Tags

Share this story

From Around the Web