ആശയങ്ങളെ ആയുധം കൊണ്ട് നേരിടുന്ന സങ്കടകരമായ കാഴ്ചകള്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ മുറിവേല്‍പ്പിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായ് ബന്ധപ്പെട്ടുള്ള സമരത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ.
ആശയങ്ങളെ ആയുധം കൊണ്ട് നേരിടുന്ന സങ്കടകരമായ കാഴ്ചകള്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ മുറിവേല്‍പ്പിക്കുന്നുവെന്ന് സഭ ഇന്ന് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.
അറിവിന്റെ പുസ്തക താളുകളില്‍ അഴിമതിയുടെ കറ പുരളുന്നത് പുരോഗമന സമൂഹത്തിന് യോജിച്ചതല്ല എന്നും പ്രസ്താവനയില്‍ സഭ വ്യക്തമാക്കി.
പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അനുഭാവപൂര്‍വം പരിഹരിക്കാനും അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും പ്രതിഷേധങ്ങള്‍ അതിക്രമത്തിന്റെ പാതയില്‍ പോകാതിരിക്കാന്‍ യുവ സമൂഹവും ജാഗ്രത കാട്ടണമെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.
ദില്ലിയില്‍ ജന്തര്‍ മന്തറില്‍ യുവാക്കളുടേയും വിദ്യാര്‍ഥികളുടേയും നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
എന്നാല്‍ തെറ്റ് തിരുത്തുന്നതിന് പകരം വിദ്യാര്‍ഥികളെ പൊലീസിനെ ഉപയോഗിച്ച് അതിക്രൂരമായി തല്ലിച്ചതയ്ക്കുന്ന നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്.