ഈശോയുടെ തിരുഹൃദയം; അളവറ്റ സ്‌നേഹത്തിന്റെ പ്രതീകം

 
42422

മനുഷ്യകുലത്തോടുള്ള യേശുക്രിസ്തുവിന്റെ അളവറ്റ സ്‌നേഹത്തിന്റെ പ്രതീകമാണ് ഈശോയുടെ തിരുഹൃദയം. കത്തോലിക്കാ സഭയില്‍ ജൂണ്‍ മാസം തിരുഹൃദയത്തിനായി സമര്‍പ്പിച്ചിരിക്കുന്നു. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകാശഗോപുരമായ തിരുഹൃദയത്തെക്കുറിച്ച് അറിയാം. 

തിരുഹൃദയത്തിന്റെ പ്രതീകങ്ങള്‍

തുറക്കപ്പെട്ട ഹൃദയം: കുരിശില്‍ പടയാളിയുടെ കുന്തത്താല്‍ കുത്തിതുറക്കപ്പെട്ട തിരുഹൃദയം, ജീവന്റെ അവസാന തുള്ളി രക്തം വരെ മനുഷ്യര്‍ക്കായി ചിന്തിയതിന്റെ അടയാളമാണ്.

ജ്വലിക്കുന്ന അഗ്നി: മനുഷ്യരോടുള്ള എരിഞ്ഞുതീരാത്ത സ്‌നേഹത്തെയും, നമ്മുടെ ഹൃദയങ്ങളില്‍ ദൈവസ്‌നേഹം ജ്വലിപ്പിക്കുന്നതിനെയും ഇത് സൂചിപ്പിക്കുന്നു.

മുള്‍മുടി: നമ്മുടെ പാപങ്ങള്‍ ആ ഹൃദയത്തിന് നല്‍കുന്ന വേദനകളെയാണ് മുള്‍മുടി പ്രതിനിധീകരിക്കുന്നത്.

കുരിശ്: രക്ഷാകര കര്‍മ്മത്തിന്റെ പൂര്‍ത്തീകരണവും സ്‌നേഹത്തിനുവേണ്ടി എന്തും സഹിക്കാനുള്ള സന്നദ്ധതയും കാണിക്കുന്നു.

Tags

Share this story

From Around the Web