ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ് ലംഘിച്ചത്, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ നേരിയ സന്തോഷമുണ്ടെന്ന് എം എ ബേബി

 
M A BABY

തിരുവനന്തപുരം:ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ് ലംഘിച്ചത്, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ നേരിയ സന്തോഷമുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. 


നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെ പിന്‍തുണയും സഹകരണത്തോടും കൂടി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ മുറുക്കെപ്പിടിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളും പ്രസ്ഥാനങ്ങളും വിഷയത്തില്‍ വളരെ സജീവമായി ഇടപെടുകയും പോരാടുകയും ചെയ്തതിലായിരുന്നുവെങ്കില്‍ കന്യാസ്ത്രീകള്‍ ഇപ്പോഴും ജയിലില്‍ തന്നെ കഴിയുമായിരുന്നുവെന്ന് എം എ ബേബി പറഞ്ഞു. 


യാതൊരു ന്യായീകരണവും ഇല്ലാത്ത എഫ്ഐആര്‍ ആദ്യം റദ്ദാക്കണം. കന്യാസ്ത്രീകളുടെ പേരില്‍ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുകയും വേണം. ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങളോടും തടവിലടച്ച കന്യാസ്ത്രീമാരോടും മാപ്പ് പറയണം. തങ്ങളാണ് കുറ്റം ചെയ്തതെന്ന് അവര്‍ ഏറ്റുപറയണമെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ടിക്കറ്റ് എക്‌സാമിനര്‍ ബജരംഗദളിന്റെ ആളുകളെ അറിയിച്ചതനുസരിച്ച് അവര്‍ ആള്‍ക്കൂട്ട വിചാരണ നേരിട്ടു. അറസ്റ്റ് ചെയ്യപ്പെട്ടു, ജയിലില്‍ അടക്കപ്പെട്ടു. 


ഈ സംഭവത്തില്‍ ഭരണഘടന ഉറപ്പ് ചെയ്യുന്ന വിശ്വസിക്കാനും യാത്ര ചെയ്യാനും ജോലി ചെയ്യാനും എല്ലാമുള്ള അവകാശങ്ങളാണ് ബിജെപി സര്‍ക്കാര്‍ ഛത്തീസ്ഗഢില്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചുകൊണ്ട് നിരസിച്ചത്.

ഇന്ത്യന്‍ഭരണഘടന വിശ്വാസസ്വാതന്ത്രം ഉറപ്പ് നല്‍കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നത് പോലെ മതം മാറാനും അവകാശമുണ്ട്. ഇആഇക നേതൃത്വത്തിന് അവര്‍ ശരിയാണെന്ന് പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

Tags

Share this story

From Around the Web