പാലിയേക്കരയില്‍ പുതുക്കിയ ടോള്‍ തത്കാലം പിരിക്കില്ല.ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാല്‍ പുതുക്കിയ നിരക്ക് തല്‍ക്കാലം ഈടാക്കില്ലെന്ന് കരാര്‍ കമ്പനി 

 
TOLL

പാലിയേക്കര: സെപ്റ്റംബര്‍ ഒന്നുമുതല്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് ഉയരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് ആശ്വാസം. ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാല്‍ പുതുക്കിയ നിരക്ക് തല്‍ക്കാലം ഈടാക്കില്ലെന്ന് കരാര്‍ കമ്പനി അറിയിച്ചു.

ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ് നേരത്തെ നിരക്ക് വര്‍ധന സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ നിലവിലുള്ള കോടതി ഉത്തരവ് കാരണം പുതിയ നിരക്ക് നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ്.


പാലിയേക്കരയിലെ ഗതാഗതക്കുരുക്കും മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അനുബന്ധ സംവിധാനങ്ങള്‍ പൂര്‍ത്തിയാകാത്തതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം ഹൈക്കോടതി ടോള്‍ പിരിവ് തടഞ്ഞിരുന്നു. പിന്നീട് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയെങ്കിലും കഴിഞ്ഞ സെപ്റ്റംബറില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നില്ല. ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് ഇത്തവണയും പുതിയ നിരക്ക് ഈടാക്കാത്തത്. നിലവിലെ നിരക്കില്‍ തന്നെയാണ് ടോള്‍ പിരിവ് തുടരുക.

Tags

Share this story

From Around the Web