സംസ്ഥാനത്ത് പുറമ്പോക്ക് കൈയേറ്റ ഭൂമികൾ തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പ് നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യം
കോട്ടയം: സംസ്ഥാനത്ത് കൈയേറ്റ ഭൂമികൾ തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പ് നടപടികൾ വേഗത്തിലാക്കാൻ നടപടി വേണമെന്ന് ആവശ്യം.
കൈയേറ്റം കണ്ടെത്തുന്നതിനും ഒഴിപ്പിക്കുന്നതിനും വില്ലേജ് ഓഫീസുകൾക്ക് ടാർജറ്റ് നിശ്ചയിച്ചുള്ള നടപടികളും ഏറ്റവും കൂടുതൽ കയ്യേറ്റം റിപ്പോർട്ട് ചെയ്തിട്ടുള്ള തൃശൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനു സമാനമായി മറ്റു ജില്ലകളിലും നടപടികൾ ആരംഭിക്കണം.
സംസ്ഥാനത്ത് ആകെ 1437 കൈയേറ്റങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കൈയേറ്റങ്ങളിൽ 164 എണ്ണം മാത്രമായിരുന്നു ഒഴിപ്പിച്ചത്. 918 എണ്ണത്തിൽ ഒഴിപ്പിക്കൽ നടപടികൾ ഇതുവരെ നടപടികൾ ആരംഭിച്ചിട്ടുള്ളത്.
ശേഷിക്കുന്ന 1273 കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് വേഗത്തിലാക്കാനുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ റിപ്പോർട്ട് ചെയ്തത് തൃശൂർ ജില്ലയിലാണ്, 434 എണ്ണം.
ഇതിൽ 112 എണ്ണത്തിൽ നടപടി സ്വീകരിക്കുകയും 16 എണ്ണം ഒഴിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം 47,കൊല്ലം 21, പത്തനംതിട്ട 260, ആലപ്പുഴ 152,ഇടുക്കി അഞ്ച്, കോട്ടയം 31, എറണാകുളം 169,തൃശ്ശൂർ 418, പാലക്കാട് 16, മലപ്പുറം 13,കോഴിക്കോട് 42, വയനാട് 4, കണ്ണൂർ 70, കാസർഗോഡ് 25 എന്നിങ്ങനെയാണ് ഒഴിപ്പിക്കാനുള്ള കയ്യേറ്റങ്ങളുടെ എണ്ണം. കൊല്ലം, എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിൽ നടപടികൾ സ്വീകരിച്ചുവെങ്കിലും ഒറ്റ കയ്യേറ്റം പോലും ഇതുവരെ ഒഴിപ്പിക്കാൻ സാധിച്ചിട്ടില്ല.