ഡാലസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി റവ.റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു

 
Dallaus

ഡാലസ്: ഡാലസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി റവ.റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു.

ഡാലസിലെ ചർച്ച് ഓഫ് ദി ഇൻകാർനേഷനിൽ വെച്ച് നടന്ന ചടങ്ങിൽ, എപ്പിസ്കോപ്പൽ സഭയിലെ പ്രൈമേറ്റും പ്രിസൈഡിങ് ബിഷപ്പുമായ റവ. സീൻ വാൾട്ടർ റോവ് മുഖ്യ കാർമികനായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 30ലധികം ബിഷപ്പുമാരും 100ൽ അധികം വൈദികരും ചടങ്ങിൽ പങ്കെടുത്തു.

ആംഗ്ലിക്കൻ കമ്മ്യൂണിയൻ ജനറൽ സെക്രട്ടറി റവ. ആന്റണി പോഗ്ഗോ, ഘാനയിലെ കൊഫോറിഡുവ രൂപതയുടെ ബിഷപ് റവ. ഫെലിക്സ് അന്നാൻസി, ഹോണ്ടുറാസ് രൂപതയുടെ ബിഷപ് റവ. ലോയ്ഡ് അലൻ, ഡൊമിനിക്കൻ റിപ്പബ്ലിക് രൂപതയുടെ ബിഷപ് റവ. മോയ്‌സസ് ക്വസാഡ മോട്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ മേയിൽ നടന്ന വോട്ടെടുപ്പുകളിലൂടെയാണ് റവ.റോബർട്ട് പി. പ്രൈസ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ചടങ്ങിൽ റവ.ജെന്നിഫർ ആൻ ആൻഡിസൺ (ടൊറന്റോ രൂപതയുടെ സഫ്രഗൻ ബിഷപ്), റവ.ജോൺ ക്രോഫോർഡ് ബോവർഷ്മിഡ്റ്റ് (ടെന്നസി രൂപതയുടെ ബിഷപ്), റവ.ജോർജ് റോബിൻസൺ സമ്മർ (ഡാലസ് രൂപതയുടെ ബിഷപ്), റവ. എറിക് കെ. ജെ. ഗ്രോൺബെർഗ് (നോർത്തേൺ ടെക്സസ്-നോർത്തേൺ ലൂസിയാന സിനഡ്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് ഓഫ് അമേരിക്ക),റവ. ലിനോ അക്വിലിനോ ലാറ (സാൻ ഫ്രാൻസിസ്കോ ഡി ആസിസ്, ഡാലസ്), റവ. സമീറ പേജ് (ഹോളി നേറ്റിവിറ്റി ആൻഡ് ഗേറ്റ്‌വേ ഓഫ് ഗ്രേസ്, പ്ലാനോ), റവ. ടോം സ്മിത്ത് (സെന്റ് പോൾസ്, പ്രോസ്പർ), റവ. റോയ് തോമസ് (സെന്റ് ആൻഡ്രൂസ്, ഫാർമേഴ്‌സ് ബ്രാഞ്ച്), ആൻഡ്രൂ ഹോയ്ൽ, ഇൻഗ്രിഡ് ഹോയ്ൽ (സെന്റ് ഡൺസ്റ്റൻസ്, ഹൂസ്റ്റൺ),അഡെൽ ഇച്ചിലിയൻ, തിമോത്തി എ. മാക്ക് (സെന്റ് മാത്യൂസ് കത്തീഡ്രൽ, ഡാലസ്) എന്നിവർ സഹ കാർമികരായിരുന്നു

Tags

Share this story

From Around the Web