വത്തിക്കാനില്‍ നിന്നും കൊണ്ടുവന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വേഴപ്രാ സെന്റ് പോള്‍സ് ദേവാലയത്തില്‍ സ്ഥാപിച്ചു
വത്തിക്കാനില്‍ നിന്നും കൊണ്ടുവന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വേഴപ്രാ സെന്റ് പോള്‍സ് ദേവാലയത്തില്‍ സ്ഥാപിച്ചു
ചങ്ങനാശേരി: ത്തിക്കാനില്‍നവിന്നും കൊണ്ടുവന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വേഴപ്രാ സെന്റ് പോള്‍സ് ദേവാലയത്തില്‍ സ്ഥാപിച്ചു.
പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചാണ് വിശുദ്ധ കാര്‍ലോ അക്യൂട്ടീസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യായുടെയും തിരുശേഷിപ്പുകള്‍ സ്ഥാപിച്ചത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടാണ് തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ചത്. ചങ്ങനാശേരി രൂപതാസ്ഥാനത്തുനിന്നും നിരവധി വിശ്വാസികളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് വേഴപ്രായില്‍ എത്തിച്ചത്.
ഇടവക വികാരി ഫാ. ജിയോ അവന്നൂരിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ തിരുശേഷിപ്പുകള്‍ സ്വീകരിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.