2026 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടം അസീസിയില്‍ പൊതുവണക്കത്തിന്

 
saint assissi



അസീസി/ ഇറ്റലി:  2026 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടം അസീസിയില്‍ പൊതുവണക്കത്തിനായി ലഭ്യമാക്കും.  വിശുദ്ധന്റെ മരണത്തിന്റെ 800 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് എട്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുടെ പൊതുവണക്കം നടക്കുന്നത്.

നിലവിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ബസിലിക്കയിലെ മൃതകുടീരത്തില്‍ നിന്ന് ലോവര്‍ ബസിലിക്കയിലെ പേപ്പല്‍ അള്‍ത്താരയുടെ ചുവട്ടിലേക്ക് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ മാറ്റുമെന്ന് അസീസിയിലെ ഫ്രാന്‍സിസ്‌കന്‍ സമൂഹം വ്യക്തമാക്കി.  

ഒരു മാസം നീണ്ടുനില്‍ക്കുന്ന അസുലഭ അവസരത്തിന് വലിയ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. വൈദികന്റെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും സൗജന്യമായി ഓണ്‍ലൈന്‍ റിസര്‍വേഷനുകള്‍ നടത്താവുന്നതാണ്. അംഗപരിമിതര്‍ക്കും പ്രത്യേകമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.


അതേസമയം വിശുദ്ധന്റെ തിരുനാള്‍ദിനമായ ഒക്ടോബര്‍ 4  2026 മുതല്‍ ഇറ്റലിയില്‍ അവധിയായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ പാര്‍ലമെന്റ് തീരുമാനത്തെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി സ്വാഗതം ചെയ്തു.

Tags

Share this story

From Around the Web