മെക്‌സിക്കോയിലെ ധീര രക്തസാക്ഷിയുടെ തിരുശേഷിപ്പ് സാഹസികമായി വീണ്ടെടുത്തു
മെക്‌സിക്കോയിലെ പ്രശസ്തമായ കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും മോഷണം പോയ രക്തസാക്ഷിയായ വിശുദ്ധ ടോറിബിയോ റോമോയുടെ ഒന്നാം ക്ലാസ് തിരുശേഷിപ്പ് 24 മണിക്കൂറിനകം പോലീസ് കണ്ടെടുത്തു. മെക്‌സിക്കോയിലെ സാന്‍ ലൂയിസ് ജീീേയ്ക്കെ സംസ്ഥാനത്തെ പ്രശസ്തമായ 'el senyor di bargos' ദേവാലയത്തിലാണ് മോഷണം നടന്നത്. തിരുശേഷിപ്പ് കേടുപാടുകള്‍ കൂടാതെ തിരികെ ലഭിച്ചതിനെ വലിയൊരു ദൈവാനുഗ്രഹമായി സഭാനേതൃത്വവും വിശ്വാസികളും പ്രഖ്യാപിച്ചു.
ജൂലൈ 10-ന് ഉച്ചയോടെയാണ് മോഷണം നടക്കുന്നത് . പള്ളിയിലെ സുരക്ഷാ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതും പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞതും. തുടര്‍ച്ചയായ അന്വേഷണത്തിനൊടുവില്‍ തൊട്ടടുത്ത ദിവസം തന്നെ സാന്‍ ലൂയിസ് പോട്ടോസ് സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും തിരുശേഷിപ്പ് വീണ്ടെടുക്കുകയും ചെയ്തു.