ഈശോയുടെ കുരിശുമരണം ഉൾക്കൊള്ളുന്ന ‘ദി ചോസൺ’ ആറാം സീസണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ ‘ദി ചോസൺ’ വെബ് സീരീസിന്റെ ആറാം സീസൺ റിലീസ് തീയതി പുറത്തുവിട്ടു. ക്രിസ്തുവിന്റെ കുരിശുമരണമാണ് ഈ സീസണിലെ പ്രധാന പ്രമേയം.
ഏപ്രിൽ മൂന്നിന് പ്രൈം വീഡിയോയും 5&2 സ്റ്റുഡിയോസും ചേർന്ന് ‘ദി ചോസണി’ന്റെ ആറാമത്തെ സീസൺ അമേരിക്കയിലും അന്താരാഷ്ട്ര തലത്തിലും നവംബർ 15 ന് പ്രൈം വീഡിയോയിൽ മാത്രമായി പ്രീമിയർ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. സീസൺ 6 ആറ് എപ്പിസോഡുകൾ ഉൾക്കൊള്ളുന്നതാണ്. ആദ്യ മൂന്നെണ്ണം നവംബർ 15 ന് പ്രീമിയർ ചെയ്യും, തുടർന്ന് ഡിസംബർ ആറ് വരെ ആഴ്ചയിൽ ഒരു എപ്പിസോഡ് പ്രീമിയർ ചെയ്യും.
ക്രിസ്തുവിന്റെ പീഡാനുഭവങ്ങളും കുരിശുമരണവും വളരെ തീവ്രതയോടെയും വൈകാരികമായും ഈ സീസണിൽ അവതരിപ്പിക്കുമെന്ന് സംവിധായകൻ ഡള്ളസ് ജെൻകിൻസ് വ്യക്തമാക്കി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹൃദയസ്പർശിയായ ഭാഗമായിരിക്കും ഇത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറാം സീസൺ ദുഃഖവെള്ളിയാഴ്ചയുടെ 24 മണിക്കൂറും ക്രിസ്തുവിന്റെ ക്രൂശുമരണവും ഉൾക്കൊള്ളുന്നതാണ്.
യേശുവിന്റെ ജെറുസലേമിലേക്കുള്ള പ്രവേശനം മുതൽ കുരിശുമരണം വരെയുള്ള സംഭവവികാസങ്ങളാണ് എട്ട് എപ്പിസോഡുകളിലായി ഈ സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജനകീയ പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ സിനിമാ പ്രോജക്റ്റുകളിൽ ഒന്നാണ് ‘ദി ചോസൺ’. ഇതുവരെ 200 ദശലക്ഷത്തിലധികം ആളുകൾ ഈ സീരീസ് കണ്ടുകഴിഞ്ഞു. ബൈബിൾ കഥാപാത്രങ്ങളെ മനുഷ്യസഹജമായ വികാരങ്ങളോടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ സീരീസിന്റെ പ്രത്യേകത.
ആറാം സീസണിന് ശേഷം, ക്രിസ്തുവിന്റെ ഉയിർപ്പിനെ ആസ്പദമാക്കി ഏഴാം സീസണോടു കൂടി പരമ്പര അവസാനിക്കുമെന്നും അണിയറപ്രവർത്തകർ സൂചിപ്പിച്ചു. നിലവിൽ അഞ്ചാം സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.