ആര്‍.ബി.ഐ റിപ്പോ നിരക്കിന് മാറ്റമില്ല. ക്രെഡിറ്റ് സ്‌കോര്‍ ആഴ്ച്ച തോറും അപ്‌ഡേറ്റ് ചെയ്യാനും മാര്‍ഗ നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക്

​​​​​​​

 
RBI

ന്യൂഡല്‍ഹി: ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചു. 

ക്രെഡിറ്റ് സ്‌കോര്‍ ആഴ്ച്ച തോറും അപ്‌ഡേറ്റ് ചെയ്യാനുള്ള മാര്‍ഗ നിര്‍ദ്ദേശവും റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചു. 

പുതുക്കിയ ക്രെഡിറ്റ് സ്‌കോര്‍ അപ്‌ഡേഷന്‍ അതിവേഗത്തില്‍ നടപ്പാക്കാനാണ് തീരുമാനം. 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 5.5% ആയി നിലനിര്‍ത്താന്‍ ഏകകണ്ഠമായി തീരുമാനിച്ചു.

മൂന്ന് ദിവസത്തെ എംപിസി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പുതുക്കിയ തീരുമാനം പ്രഖ്യാപിച്ചത്. 

ഉപഭോക്തൃ വിലക്കയറ്റം ലഘൂകരിക്കുന്നതിനിടയില്‍, ആര്‍ബിഐ റിപ്പോ നിരക്ക് ഈ വര്‍ഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകള്‍ കുറച്ചിരുന്നു.

 നിലവിലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികള്‍ വിലയിരുത്തിയ ശേഷം ആണ് നയ പ്രഖ്യാപനം

കൂടാതെ ക്രെഡിറ്റ് സ്‌കോര്‍ ആഴ്ച്ച തോറും അപ്‌ഡേറ്റ് ചെയ്യാനും മാര്‍ഗ നിര്‍ദ്ദേശം നല്‍കി. ഇത് 2026 ഏപ്രില്‍ 01 മുതല്‍ നടപ്പാകും.

 ഇതിലൂടെ വായ്പാ ദാതാക്കള്‍ക്കും, ഉപയോക്താക്കള്‍ക്കും നേട്ടം ലഭിക്കും. പുതുക്കിയ ക്രെഡിറ്റ് സ്‌കോര്‍ അപ്‌ഡേഷന്‍ അതിവേഗത്തില്‍ നടപ്പാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 

ഇതിനുള്ള കരട് മാര്‍ഗ രേഖ പ്രസിദ്ധീകരിച്ചു. 2026 ഏപ്രില്‍ 1 മുതല്‍ എല്ലാ ആഴ്ച്ചയും ക്രെഡിറ്റ് സ്‌കോര്‍ അപ്‌ഡേറ്റ് ചെയ്യാനാണ് ക്രെഡിറ്റ് ബ്യൂറോകള്‍ക്കും, ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇവിടെ ഉപയോക്താക്കള്‍ക്ക് തിരിച്ചടവ് രീതിയനുസരിച്ച് ഒരേ സമയം ഗുണവും, ദോഷവും ഉണ്ടാകാനാണ് സാധ്യത. 

അതായത് ഒരു ലോണ്‍ ക്ലോസ് ചെയ്താല്‍ ഒരാഴ്ച്ച കൊണ്ട് അത് ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ അതും ഒരാഴ്ച്ചയ്ക്കുള്ളില്‍ സ്‌കോറിനെ ദോഷകരമായി ബാധിക്കും.

ഭാവിയില്‍ ക്രെഡിറ്റ് സംബന്ധമായ വിവരങ്ങള്‍ പ്രതിദിനാടിസ്ഥാനത്തില്‍ കൊണ്ടു വരാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍ ഇതിനായി സാങ്കേതികമപരമായി വലിയ അപ്‌ഡേഷന്‍സ് നടത്തേണ്ടതുണ്ട്.
 

Tags

Share this story

From Around the Web