മഴ മുന്നറിയിപ്പ് താളം തെറ്റുന്നു. പ്രഖ്യാപിച്ചത് യെല്ലോ അലര്‍ട്ട്. ലഭിച്ചത് ഓറഞ്ച് അലര്‍ട്ടിന് സമാനമായ അതിശക്തമായ മഴ

 
rain 123


സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് വീണ്ടും താളം തെറ്റുന്നു. കേന്ദ്ര കലാവസ്ഥാ വകുപ്പ് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരുന്നത്. 


എന്നാല്‍ ഇന്ന് പുലര്‍ച്ചെ വരെ ഇടുക്കി, പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ലഭിച്ചത് ഓറഞ്ച് മുന്നറിയിപ്പിന് സമാനമായ അതിശക്തമായ മഴയാണ്. ഇതിന് പിന്നാലെ പത്ത് മണിയോടെയാണ് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.


പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നത്. 

പത്തനതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ബുധന്‍ ഒഴികെ അടുത്ത അഞ്ചു ദിവസവും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് പ്രവചനം. നാളെ 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടുകൊണ്ട് പ്രവചിച്ചിരിക്കുന്നത്.

 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അലര്‍ട്ട് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Tags

Share this story

From Around the Web