ശബരിമല തീർത്ഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ശ്രീകാകുളം, മച്ചിലിപട്ടണം, കാക്കിനട എന്നിവിടങ്ങളിൽ നിന്നാണ് കൊല്ലത്തേക്കാണ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്

 
train

കോട്ടയം: ശബരിമല തീർത്ഥാടന കാലയളവിലെ തിരക്ക് പരിഗണിച്ച് ആന്ധ്രാപ്രദേശിൽ നിന്നും കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സൗത്ത് കോസ്റ്റ് റെയിൽവേ. ശ്രീകാകുളം, മച്ചിലിപട്ടണം, കാക്കിനട എന്നിവിടങ്ങളിൽ നിന്നാണ് കൊല്ലത്തേക്കും തിരിച്ചും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്.

ശ്രീകാകുളം – കൊല്ലം – ശ്രീകാകുളം സ്പെഷൽ എക്സ്പ്രസ്

ട്രെയിൻ നമ്പർ 08539:  22 മുതൽ ജനുവരി 24 വരെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.20-ന് ശ്രീകാകുളം റോഡിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാത്രി 9.30-ന് കൊല്ലത്തെത്തും.

ട്രെയിൻ നമ്പർ 08540:  24 മുതൽ 2027 ജനുവരി 26 വരെ എല്ലാ ചൊവ്വാഴ്ചകളിലും പുലർച്ചെ 2.30-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ബുധനാഴ്ച വൈകുന്നേരം 4.50-ന് ശ്രീകാകുളത്തെത്തും.

 മച്ചിലിപട്ടണം – കൊല്ലം – മച്ചിലിപട്ടണം സ്പെഷൽ എക്സ്പ്രസ് 

ട്രെയിൻ നമ്പർ 07231: നവംബർ 20, 27 എന്നീ വെള്ളിയാഴ്ചകളിൽ (2 സർവീസുകൾ) വൈകുന്നേരം 4.30-ന് മച്ചിലിപട്ടണത്തിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാത്രി 9.30-ന് കൊല്ലത്തെത്തും.

ട്രെയിൻ നമ്പർ 07232: നവംബർ 22, 29 എന്നീ ഞായറാഴ്ചകളിൽ പുലർച്ചെ 2.30-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8.50-ന് മച്ചിലിപട്ടണത്തെത്തും.


കാക്കിനട ടൗൺ – കൊല്ലം – കാക്കിനട ടൗൺ സ്പെഷൽ എക്സ്പ്രസ് 

ട്രെയിൻ നമ്പർ 07233:  19 മുതൽ 2027 ജനുവരി 21 വരെ എല്ലാ വ്യാഴാഴ്ചകളിലും (10 സർവീസുകൾ) രാവിലെ 8.20-ന് കാക്കിനട ടൗണിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാത്രി 9.30-ന് കൊല്ലത്തെത്തും.

ട്രെയിൻ നമ്പർ 07234: 21 മുതൽ 2027 ജനുവരി 23 വരെ എല്ലാ ശനിയാഴ്ചകളിലും (10 സർവീസുകൾ) പുലർച്ചെ 2.30-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകുന്നേരം 6.30-ന് കാക്കിനടയിലെത്തും.

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി എത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകർക്ക് ഈ പ്രത്യേക സർവീസുകൾ വലിയ ആശ്വാസമാകും.

Tags

Share this story

From Around the Web