'ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം'; യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജിവച്ചു.ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചു
യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് കെയര്‍ സ്റ്റാര്‍മര്‍ എക്സില്‍ കുറിച്ചു. ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. 2025 ജൂലൈ 5നാണ് സ്റ്റാര്‍മര്‍ യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
യുകെ പാര്‍ലമെന്റിലെ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു.തന്റെ തീരുമാനം ചാള്‍സ് മൂന്നാമനോട് അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും കിയര്‍ സ്റ്റാര്‍മര്‍ മാധ്യമങ്ങളോട് അറിയിച്ചു. സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണയില്‍ ഇടിവുണ്ടാകുകയും നേതൃമാറ്റത്തിനായി പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയര്‍ന്നതിനും പിന്നാലെ സ്റ്റാര്‍മര്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
2024ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയായിരുന്നു സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരം പിടിച്ചത്. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം. എന്നാല്‍ സ്റ്റാര്‍മറുടെ ഭരണം ഒരുവര്‍ഷം പിന്നിട്ടതിന് പിന്നാലെ പലവിധ വിവാദങ്ങളും ഒപ്പംകൂടി.
അടുത്തിടെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയര്‍ന്നത്. രാജിവെക്കില്ലെന്ന് ആദ്യം നിലപാടെടുത്തെങ്കിലും എംപിമാര്‍ പൂര്‍ണമായും കൈവിട്ടതോടെയാണ് പദവി ഒഴിയാന്‍ കിയര്‍ സ്റ്റാര്‍മര്‍ നിര്‍ബന്ധിതനായത്.