പ്രധാനമന്ത്രി മൗനം വെടിയണം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ രാജിവെപ്പിക്കണം. പ്രധാനമന്ത്രിക്ക് കത്തയച്ച് സിജെപി
പരീക്ഷാ ക്രമക്കേടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ രാജിവെപ്പിക്കണമെന്നും സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ കത്തില്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി ജന്തര്‍മന്തറിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ് എംപി സമരവേദിയിലെത്തി. തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തി ജയിക്കാന്‍ മാത്രമേ സര്‍ക്കാരിന് അറിയൂ എന്ന് സമരവേദിയിലെത്തിയ ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
എത്ര നാള്‍ സിജെപി പ്രതിഷേധത്തെ അവഗണിക്കുമെന്ന് അഭിജിത് ദീപ്‌കെ ചോദിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അഭിജിത് ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ച്ച സര്‍ക്കാരിന് തടയാന്‍ സാധിക്കാത്തതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഡല്‍ഹി പോലീസ് അതിക്രമം നടത്തി. ദേശനേതാക്കളുടെ പുസ്തകങ്ങള്‍ ചെളിയിലെറിഞ്ഞു. പുസ്തകങ്ങള്‍ നശിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു.
ജന്തര്‍ മന്തറില്‍ സിജെപി നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുമ്പോള്‍ കലാസാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ നിന്നും പിന്തുണ വര്‍ദ്ധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സമര വേദിയില്‍ എത്തി നിരാഹാര സമരം നടത്തുന്ന സോനം വാക് ചുകിന് പിന്തുണ പ്രഖ്യാപിച്ചു. അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തില്‍ എത്തിയതോടെ സോനം വാങ്ങ് ചുകിന്റെ ആരോഗ്യനില മോശമായതായും ശരീരഭാരം അഞ്ചര കിലോയോളം കുറഞ്ഞ തായും സിജെപി വക്താവ് അഷ്‌തോഷ് പറഞ്ഞു. അടുത്തഘട്ടത്തില്‍ പ്രതിഷേധത്തിന് രാജ്യവ്യാപക പിന്തുണ ഉറപ്പാക്കാനാണ് സി ജെ പി യുടെ നീക്കം.