കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സവാള വില കുതിച്ചുയരുന്നു. ദിനംപ്രതി മൂന്ന് രൂപയോളമാണ് സവാളയ്ക്ക് വര്‍ദ്ധിക്കുന്നത്

 
SAVALA

കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സവാള വില കുതിച്ചുയരുന്നു. ദിനംപ്രതി മൂന്ന് രൂപയോളമാണ് സവാളയ്ക്ക് വര്‍ദ്ധിക്കുന്നത്

കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സവാള വില കുതിച്ചുയരുന്നു. ദിനംപ്രതി മൂന്ന് രൂപയോളമാണ് സവാളയ്ക്ക് വര്‍ദ്ധിക്കുന്നത്. ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് കിലോയ്ക്ക് 35 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരട്ടി വിലയ്ക്കാണ് വല്‍പ്പന. തിരുവനന്തപുരത്ത് 60 മുതല്‍ 65 രൂപ വരെയാണ് സവാളയ്ക്ക് ഈടാക്കുന്നത്. ഡല്‍ഹിയിലും സവാള വില 62 രൂപ കടന്നിട്ടുണ്ട്.

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലും മൊബൈല്‍ വാനുകളിലും 35 രൂപ നിരക്കില്‍ സവാള ലഭ്യമാക്കും. നിലവില്‍ കയറ്റുമതി നിരോധനം പരിഗണനയിലില്ലെന്നാണ് ഔദ്യോഗിക വിവരം. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ സവാള വാങ്ങാന്‍ കഴിയണമെന്നുമാണ് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം. ഉത്സവ സീസണിലെ ആവശ്യം നിറവേറ്റാന്‍ ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ നാഫെഡ്, എന്‍സിസിഎഫ് ഔട്ട്‌ലെറ്റുകള്‍, കേന്ദ്രീയ ഭണ്ഡാര്‍, മൊബൈല്‍ വാനുകള്‍ എന്നിവ വഴി സബ്സിഡി നിരക്കില്‍ സവാള വിതരണം ചെയ്യുന്നുണ്ട്. വിപണിയില്‍ ലഭ്യത കൂട്ടാനും സീസണല്‍ വിലക്കയറ്റം നിയന്ത്രിക്കാനും ബഫര്‍ സ്റ്റോക്കിലെ സവാള ഘട്ടംഘട്ടമായി പുറത്തിറക്കുന്നുണ്ട്. റെയില്‍വെ വഴിയും റോഡ് മാര്‍ഗവുമാണ് ഇവ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. അതേസമയം, കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും ചില്ലറ വിപണിയിലെ ഉയര്‍ന്ന വിലയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

Tags

Share this story

From Around the Web