മില്‍മ പാലിന് വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് നാലു രൂപ മുതല്‍ അഞ്ചുരൂപ വരെ വര്‍ധിക്കുമെന്നാണ് സൂചന

 
milma


കോട്ടയം: മില്‍മ പാലിന് വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് നാലു രൂപ മുതല്‍ അഞ്ചുരൂപ വരെ വര്‍ധിക്കുമെന്നാണ് സൂചന. നിലവില്‍ ക്ഷീര കര്‍ഷകര്‍ക്ക് ഒരുലിറ്റര്‍ പാലിന് ലഭിക്കുന്നത് 45 രൂപ മുതല്‍ 49 രൂപ വരെയാണ്. 

ടോണ്‍ഡ് മില്‍ക്കിന്റെ വിപണി വില ലിറ്ററിന് 52 രൂപയാണ്. ഉത്പാദനച്ചെലവ്വര്‍ധിച്ചതോടെ പാലിന് വില കൂട്ടണമെന്ന ആവശ്യം കര്‍ഷകര്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

ഈ മാസം പതിനഞ്ചിന് തിരുവനന്തപുരത്ത് ചേരുന്ന മില്‍മ ഫെഡറേഷന്‍ യോ?ഗത്തില്‍ പാല്‍ വിലവര്‍ധന സംബന്ധിച്ച തീരുമാനമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 

ഉത്പാദനച്ചെലവ് കൂടിയതിന് ആനുപാതികമായി വിലവര്‍ധന വേണമെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിരുന്നു. 2022 ഡിസംബറിലാണ് ഇതിനു മുമ്പ് മില്‍മ പാലിന് വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപ കൂട്ടിയിരുന്നു.


ലിറ്ററിന്10 രൂപയുടെയെങ്കിലും വര്‍ധന ഉണ്ടെങ്കിലേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകപ്രതിനിധികള്‍ യൂണിയനുകളെ അറിയിച്ചത്. സംഘങ്ങള്‍ക്ക് നിശ്ചിത അളവില്‍ പാലളന്നശേഷം ബാക്കി സ്വകാര്യ വിപണിയിലേക്ക് വിറ്റാണ് കൃഷിക്കാര്‍ നഷ്ടം നികത്തുന്നത്. പുറംവിപണിയില്‍ ലിറ്ററിന് 60-65 രൂപ പ്രകാരമാണ് വില്‍പ്പന.

Tags

Share this story

From Around the Web