വീടുകളുടെ വില കുതിച്ചുയരുന്നത് നിര്‍മ്മാണച്ചെലവ് കൊണ്ടല്ല; ഭൂമിയുടെ വിലയാണോ?

 

 
real estate


രാജ്യത്തെ പ്രധാന നഗരങ്ങളിലെ വിപണി കണക്കുകള്‍ പരിശോധിച്ചാല്‍ വീടുകളുടെ വിലയെ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നത് നിര്‍മ്മാണച്ചെലവല്ല, മറിച്ച് ആ ഭൂമിയുടെ വിലയാണെന്ന പുതിയ യാഥാര്‍ത്ഥ്യം വ്യക്തമാകുന്നു.

അനാറോക്ക് റിസര്‍ച്ച് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളില്‍ വീടുകളുടെ നിര്‍മ്മാണച്ചെലവില്‍ 34 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു സ്‌ക്വയര്‍ ഫീറ്റിന് 2,681 രൂപയുണ്ടായിരുന്ന സ്ഥാനത്ത് അത് 3,604 രൂപയായി ഉയര്‍ന്നു. 

എന്നാല്‍ ഇതേ കാലയളവില്‍ വിപണിയില്‍ വീടുകളുടെ വിലയിലുണ്ടായ വര്‍ദ്ധനവ് ഞെട്ടിക്കുന്നതാണ്; സ്‌ക്വയര്‍ ഫീറ്റിന് 5,826 രൂപയില്‍ നിന്ന് 9,260 രൂപയായി അതായത് 59 ശതമാനമാണ് വില കുതിച്ചുയര്‍ന്നത്. അതായത് നിര്‍മ്മാണച്ചെലവ് പ്രതിവര്‍ഷം 6.9 ശതമാനം നിരക്കില്‍ കൂടിയപ്പോള്‍, വീടുകളുടെ വിപണി വില 12 ശതമാനം എന്ന ഉയര്‍ന്ന നിരക്കിലാണ് വളര്‍ന്നത്.


വിലയിലെ ഈ വലിയ വ്യത്യാസത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം മാത്രമല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

അനാറോക്കിന്റെ പഠനമനുസരിച്ച്, വീടിന്റെ വിലയിലുണ്ടാകുന്ന മൊത്തം വര്‍ദ്ധനവിന്റെ 66 ശതമാനം മാത്രമാണ് നിര്‍മ്മാണച്ചെലവുമായി ബന്ധപ്പെട്ടിരിക്കുന്നത്. 

ബാക്കി വരുന്ന 34 ശതമാനവും ഭൂമിയുടെ വിലക്കയറ്റം, ഡെവലപ്പര്‍മാരുടെ ലാഭം, വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് എന്നിവയിലൂടെയാണ് രൂപപ്പെടുന്നത്. 

പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മാണ സാമഗ്രികളുടെ ചെലവ് ഒരു പരിധി വരെ നിയന്ത്രിക്കാനാകുമെങ്കിലും നഗരങ്ങളില്‍ സൗകര്യപ്രദമായ ഭൂമിയുടെ ലഭ്യതക്കുറവ് വില വീണ്ടും കുതിച്ചുയരുന്നതിന് കാരണമാകുന്നു.

Tags

Share this story

From Around the Web