സ്വര്‍ണവില കുതിക്കുന്നു. പവന് 1,05,000 കടന്നു. ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,160 രൂപയിലും, പവന് 560 രൂപ വര്‍ധിച്ച് 1,05,280 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,028 ഡോളറില്‍ നിന്ന് 4,064 ഡോളറിലേക്ക് ഉയര്‍ന്നതാണ് കേരളത്തിലെ വിലവര്‍ധനയ്ക്ക് പ്രധാന കാരണം.
സ്വര്‍ണത്തിന് പുറമെ മറ്റ് കാരറ്റ് നിരക്കുകളിലും ഇന്ന് വര്‍ധനയുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10,810 രൂപയിലും, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,425 രൂപയിലുമെത്തി.
9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയുടെ വര്‍ധനയോടെ 5,435 രൂപയാണ് ഇന്നത്തെ വില. കൂടാതെ, സംസ്ഥാനത്തെ സ്വര്‍ണാഭരണ വിപണിയില്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഏകീകൃത വില ഏര്‍പ്പെടുത്തിയതും ശ്രദ്ധേയമായ മാറ്റമാണ്.
ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് ദൃശ്യമാകുന്നത്. ജൂലൈ ഒന്നിന് പവന് 1,03,240 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടര്‍ന്ന് ജൂലൈ മൂന്നിന് പവന് 1,07,800 രൂപ എന്ന മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വില കുതിച്ചുയര്‍ന്നു.
ജൂലൈ നാല് മുതല്‍ ആറ് വരെ 1,07,600 രൂപ നിലവാരത്തില്‍ തുടര്‍ന്നിരുന്ന വില പിന്നീട് ഘട്ടംഘട്ടമായി താഴേക്ക് ഇറങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില ഉയര്‍ന്നിരിക്കുന്നത്.