സ്വർണ്ണവിലയിൽ കുതിപ്പ്! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 1,080 രൂപ വർധിച്ച് 1,12,880 രൂപയിലെത്തി. ഗ്രാമിന് 135 രൂപയുടെ വർധനവോടെ 14,110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ 1,11,800 രൂപയായിരുന്നു പവന്റെ വില. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ വെള്ളിയുടെ വിപണി നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളുമാണ് സ്വർണ്ണവില ഉയരാൻ പ്രധാന കാരണമാകുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
2026 ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപ എന്ന റെക്കോർഡ് നിരക്കിന് ശേഷം വിപണിയിൽ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര സാഹചര്യങ്ങൾക്കനുസരിച്ച് വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.