സ്വർണവില ഒരു ലക്ഷത്തിനടുത്ത്. ഒരു ഗ്രാം സ്വർണത്തിന് 12,330 രൂപയിലും പവന് 98,640 രൂപയിലുമാണ് വ്യാപാരം
കൊച്ചി: സംസ്ഥാനത്ത് ചരിത്രക്കുതിപ്പിനും വീഴ്ചയ്ക്കും ശേഷം തിരിച്ചുകയറി സ്വർണവില.
ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,330 രൂപയിലും പവന് 98,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 10,140 രൂപയിലെത്തി.
തിങ്കളാഴ്ച 99,000 രൂപ ഭേദിച്ചശേഷം ചൊവ്വാഴ്ച 1,000 രൂപയിലധികം താഴ്ന്നിറങ്ങിയ സ്വർണവിലയാണ് ഇന്നു വീണ്ടും കരകയറിയത്.
മാസാദ്യ ദിനത്തിലെ വൻകുതിപ്പിന് ബ്രേക്കിട്ട സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷമാണ് ചാഞ്ചാടിയത്.
ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില.